തോമസ് ചാണ്ടിക്കെതിരെരായ ഭൂമി ഇടപാട് കേസിൽ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

256

കോട്ടയം : തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിര്‍ണായക തീരുമാനവുമായി കോടതി. കേസില്‍ ഇനി അന്വേഷണം നടക്കുക കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അന്വേഷണത്തിന് നാല് മാസം സമയം കൂടി കോടതി അനുവദിച്ചു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചിന് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്വന്തം റിസോര്‍ട്ടിലേക്ക് എം പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നാണ് തോമസ് ചാണ്ടിക്കെതിരെയുള്ള പരാതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

NO COMMENTS