തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ട്രഷറി നിയന്ത്രണങ്ങളും പിന്‍വലിച്ചെന്ന് ധനമന്ത്രി

246

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ട്രഷറി നിയന്ത്രണങ്ങളും പിന്‍വലിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. ആയിരം കോടി രൂപയുടെ വായ്പ ലഭിച്ചതിന് പിന്നാലെയാണ് ട്രഷറി നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ട്രഷറിയില്‍ നിന്ന് പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് അനുവാദം ഉണ്ടാവില്ല.
വകുപ്പുകളുടെയും മറ്റ് ഏജന്‍സികളുടെയും അഞ്ചുകോടി വരെയുള്ള ബില്ലുകള്‍ക്ക് ഏര്‍പ്പെടുത്തിരുന്ന വെയ്സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം നീക്കിയെന്നും മന്ത്രി അറിയിച്ചു. 2017 ഏപ്രില്‍ വരെയുള്ള കരാറുകാരുടെ എല്ലാ ബില്ലുകള്‍ക്കും ഉടന്‍ പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS