കൊച്ചി : ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപി സൃഷ്ടിക്കുന്ന വെല്ലുവിളിയെന്ന മട്ടില്‍ മൃദുഹിന്ദുത്വത്തെ പുണരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞെന്നും അദ്ധേഹം പറഞ്ഞു. മതനിരപേക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും ലഭിച്ച കരുത്തുറ്റ പിന്തുണയാണ് ഈ ചരിത്രവിധിയെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.