തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ പ്രായം 58 ആക്കണമെന്നു ധനവകുപ്പിന്റെ ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശമെന്നും വിരമിക്കല്‍ പ്രായം 58 ആക്കണമെന്നു ധനവകുപ്പിന്റെ ശുപാര്‍ശ അഭിപ്രായം രേഖപ്പെടുത്താതെ ഫയല്‍ മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും. ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് ഫയല്‍ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.