നികുതി അടയ്ക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാം: തോമസ് ഐസക്

265

ന്യൂഡല്‍ഹി • സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനസര്‍ക്കാര്‍ ഫീസുകള്‍ക്കും നികുതികള്‍ക്കുമാണ് പഴയനോട്ട് സ്വീകരിക്കുന്നത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. നോട്ട്പിന്‍വലിച്ചതുമായി ഉണ്ടായ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ഗ്രാന്‍ഡ് അനുവദിക്കണെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും തോമസ് ഐസക് അറിയിച്ചു. കെഎസ്‌ആര്‍ടിസിയുടെ സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയനോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY