തിരുവനന്തപുരം • സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ ട്രഷറിയില്‍ ആവശ്യത്തിനു നോട്ടില്ലെന്നു സംസ്ഥാന ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. റിസര്‍വ് ബാങ്ക് പണം നല്‍കുമോയെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. തീരുമാനമുണ്ടായില്ലെങ്കില്‍ പരമാവധി 24,000 രൂപയേ പിന്‍വലിക്കാനാകൂ. മൂന്നുമണിക്ക് ബാങ്കുകളുടെയും ആര്‍ബിഐയുടെയും യോഗം ചേരുന്നുണ്ട്. ട്രഷറി വഴി ശമ്പളം നല്‍കുന്നതിന് 1,200 കോടി രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നു ധനമന്ത്രി അറിയിച്ചിരുന്നു. ട്രഷറി വഴി ശമ്പളവും പെന്‍ഷനും മുഴുവന്‍ തുകയായി നല്‍കുന്നതിനാണ് 1,200 കോടി രൂപ നോട്ടുകളായി ആവശ്യപ്പെട്ടത്. സംസ്ഥാന ധനസെക്രട്ടറി കേന്ദ്ര ധനസെക്രട്ടറിക്ക് ഇതു സംബന്ധിച്ച് കത്തയച്ചു. ട്രഷറിയിലേക്കു ഓണ്‍ലൈനായി പണം നല്‍കുന്നതിനുപകരം നോട്ടുകളായി വേണമെന്നാണു ആവശ്യപ്പെട്ടത്.