തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള വിതരണത്തിനായി റിസര്‍വ് ബാങ്ക് 1000 കോടി രൂപ നാളെ ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ആര്‍ബിഐ ബാങ്ക് പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്യേണ്ട 2400 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 1200 കോടി ബാങ്കുവഴിയും 1200 കോടി ട്രഷറി വഴിയുമാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ 1200 കോടി നല്‍കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. 1000 കോടി നാളെ രാവിലെ നല്‍കും.