കോഴിക്കോട്: നോട്ട് പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് തന്നെ അക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ശമ്ബളമായി അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിക്കാന്‍ ബാങ്കുകളില്‍ ആവശ്യത്തിന് നോട്ട് ഇല്ല എന്നതാണ് പ്രതിസന്ധിയെന്ന് ധനമന്ത്രി പറഞ്ഞു. അതുകൊണ്ട് ശമ്ബളം പിന്‍വലിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായേക്കും. സംസ്ഥാനത്ത് നോട്ട് ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കി.12,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.1400 കോടിരൂപയാണ് സംസ്ഥാനത്തിന് ശമ്പളം നല്‍കാന്‍ വേണ്ടത്. എന്നാല്‍ ഇത്രയും നല്‍കാനാവില്ലെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.600 കോടി രൂപയെ നല്‍കാന്‍ സാധിക്കു എന്നാണ് പറയുന്നത്. കേരളം ഇത് അംഗീകരിക്കുന്നില്ല. നിയമപ്രകാരം 24,000 രൂപ പിന്‍വലിക്കാന്‍ ആവശ്യമായ നോട്ടുകള്‍ നല്‍കണമെന്നാണ് ആര്‍.ബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. . ആവശ്യമായ നോട്ടുകള്‍ നല്‍കാനാവില്ല എന്ന് ആര്‍.ബി.ഐ പറയുന്നതിനാല്‍ ഡിസംബറില്‍ ഉണ്ടായതിനേക്കാള്‍ രൂക്ഷമായ ശമ്പള പ്രതിസന്ധിയാണ് ജനുവരിയില്‍ ഉണ്ടാകാന്‍ പോകുന്നത്.
ശമ്ബളം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസമുണ്ടാകില്ല. അതേസമയം സംസ്ഥാനത്തിന്‍റെ വരുമാനം 800 കോടി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഒരു ശതമാനം വായ്പ കൂടുതല്‍ എടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തിനോടാവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.