തിരുവനന്തപുരം: സംസ്‌ഥാനത്ത് അർഹതയുള്ള എല്ലാവർക്കും പെൻഷൻ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെൻഷന് ആർക്കും അർഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും പെൻഷൻ നൽകുന്നത് തീർത്തും അരാജകത്വമാണെന്നു പറഞ്ഞ ഐസക് 4.4 ലക്ഷം പേർ പെൻഷൻ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.