തിരുവനന്തപുരം: സംസ്ഥാനത്ത് കറന്‍സി ക്ഷാമമെന്നു ധനമന്ത്രി തോമസ് ഐസക്ക്. തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക് പണം ആവശ്യത്തിനു നല്‍കി കേരളത്തെ അവഗണിക്കുകയാണ് റിസര്‍വ് ബാങ്ക്. ആര്‍ബിഐ പക്ഷപാതമായാണ് പെരുമാറുന്നുത്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി റിസര്‍വ് ബാങ്ക് മാറിയിരിക്കുകയാണ്. ഇതേ നില തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു.