തിരുവനന്തപുരം : കശാപ്പ് നിരോധന ഉത്തരവിൽ അവ്യക്തതയുണ്ടെന്നും നിയമവശം പരിശോധിക്കുമെന്നും മന്ത്രി തോമസ് ഐസക്. കന്നുകാലി കശാപ്പ് സം സ്ഥാനത്തിന്റെ പരിധിയിലുള്ളതാണ്. നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും. രാജ്യത്തെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്ര ത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.