തിരുവനന്തപുരം : ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ അനുവദിച്ചു. പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്ബനി ആവിഷ്കരിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭക്ഷ്യസബ്സിഡിക്ക് 954 കോടിയും ഭക്ഷ്യസുരക്ഷാപദ്ധതിക്ക് 34 കോടിയും അനുവദിക്കും. കമ്ബോള ഇടപെടലിന് 250 കോടി, സപ്ലൈകോ കട നവീകരണത്തിന് എട്ട് കോടി രൂപയും വിശപ്പുരഹിതകേരളം പദ്ധതി വ്യാപിപ്പിക്കാന്‍ 20 കോടിയും വകയിരുത്തി. മുന്‍ഗണനാപട്ടികയില്‍ നിന്ന് ആറുലക്ഷം അനര്‍ഹരെ ഒഴിവാക്കുമെന്നും ധനമന്ത്രി പറഞ്ഞു.