കണ്ണൂര്‍ : മാഹിയില്‍ സിപിഎം നേതാവിന്റെ കൊലപാതകത്തില്‍ പ്രതികരണമറിയിച്ച് ധനമന്ത്രി തോമസ് ഐസക്. കൊലക്കത്തിയേന്തിയ ഭീകരരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ ബാബുവിന്റെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് പ്രതികരണമറിയിച്ചത്.