കഴിഞ്ഞ ബജറ്റില്‍ നടപ്പാക്കിയ മുദ്രപ്പത്ര, റജിസ്ട്രേഷന്‍ നിരക്കു വര്‍ധന പിന്‍വലിച്ചു

155

തിരുവനന്തപുരം • കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമിയിടപാടുകള്‍ക്കു കഴിഞ്ഞ ബജറ്റിലൂടെ നടപ്പാക്കിയ മുദ്രപ്പത്ര, റജിസ്ട്രേഷന്‍ നിരക്കു വര്‍ധന പിന്‍വലിച്ചു. സബ്ജക്‌ട് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അഞ്ചേക്കര്‍ വരെയുള്ള ഭൂമിക്ക് പഴയ നിരക്ക് തുടരും. അഞ്ചേക്കറിന് മുകളിലുള്ള ഭൂമിക്ക് മൂന്ന് ശതമാനം നികുതി. നിരക്കു വര്‍ധന പിന്‍വലിക്കുമെന്നു മന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയില്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരു ശതമാനമായിരുന്നു മുന്‍പു മുദ്രപ്പത്ര നിരക്ക്. എത്ര തുകയുടെ ഇടപാടിനും പരമാവധി 1000 രൂപയുടെ മുദ്രപ്പത്രവും മതിയായിരുന്നു.

NO COMMENTS

LEAVE A REPLY