കോഴിക്കോട്: 500, 1000 രൂപയുടെ നോട്ടുകളുടെ നിരോധനം കള്ളപ്പണ നിര്‍മാര്‍ജനത്തിന് ഒരു പരിധിവരെ സഹായിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പക്ഷെ ഇതുകൊണ്ട് കള്ളപ്പണത്തെ പൂര്‍ണമായും തടയാനാവുമെന്ന പ്രചാരണം തെറ്റാണ്. കള്ളപ്പണ നിര്‍മാര്‍ജനത്തിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. പക്ഷെ ഇത് പ്രഖ്യാപിച്ച രീതിയാണ് തെറ്റായിപ്പോയതെന്നും തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ചത് മൂലമുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്രസര്‍ക്കാന്‍ ഉടന്‍ സംവിധാനമൊരുക്കണം.ഡിസംബര്‍ 30 നുള്ളില്‍ എല്ലാ നോട്ടുകളും മാറ്റിയെടുക്കാനാവുമോയെന്ന കാര്യം സംശയമാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി പഴയ നോട്ടുകള്‍ എടുക്കുകയില്ല. ട്രഷറികളില്‍ നിന്നുള്ള 500,1000 രൂപ പിന്‍വലിക്കാനായുള്ള സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ ട്രഷറി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ പിന്‍വലിക്കുന്നതായി അറിയിച്ചത്. ഇതിന് പുറമെ ബുധനാഴ്ച ബാങ്കുകളിലും, എ.ടി.എമ്മുകളിലും പൊതുജന സേവനമുണ്ടാകില്ലെന്നും അറിയിച്ചിരുന്നു. ഇതോടെ ബാങ്കിംഗ് മേഖല ബുധനാഴ്ച പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച മുതലാണ് പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാകുക.