തിരുവനന്തപുരം• കേന്ദ്രത്തിന്റേത് ഭ്രാന്തന് തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എതിരാളികളെ വെട്ടില്ലാക്കാനാണ് ഈ നടപടി കൊണ്ടുവന്നതെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഫലമായി നാട്ടിലുണ്ടായ അരാജകത്വം ഇത്ര ഭീകരമാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോമസ് ഐസക്ക് നേരത്തേ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു.. താന്‍ ഇട്ട ഫെയ്സ്ബുക് പോസ്റ്റിനു താഴെ ‘പൊങ്കാല’ ഇട്ടവര്‍ ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.