ഇന്ധന വില വര്‍ധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്ന് തോമസ് ഐസക്

152

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില വര്‍ധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നികുതി കുറച്ചാലും കേരളം വാറ്റ് കൂട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രാലയത്തിന് താല്‍പര്യവുമില്ലെന്നും നികുതി കുറയുമെന്ന ആശങ്കയാണ് ധനമന്ത്രാലയത്തിനെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

NO COMMENTS