കൊച്ചി : സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില രണ്ടു രുപ അമ്പതു പൈസ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം അറിയിച്ചതിനുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയിരിക്കുന്നത്