ജയൃഷ്ണനും ക്ലാരയും പ്രണയത്തിന്‍റെ കുളിര്‍ മഴ പെയ്യിച്ചിട്ട് ഇന്നേക്ക് 31 വര്‍ഷങ്ങള്‍

780

മണ്ണാറതൊടി ജയൃഷ്ണനും ക്ലാരയും മലയാളിയുടെ മനസില്‍ പ്രണയത്തിന്‍റെ കുളിര്‍ മഴ പെയ്യിച്ചിട്ട് ഇന്നേക്ക് 31 വര്‍ഷങ്ങള്‍.
മഴയെ ഇത്രയേറെ കാല്പനികമായ് ഉപയോഗിച്ച് മലയാള സിനിമയില്‍ വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച് കാലാതീതമായ് സഞ്ചരിച്ച മോഹന്‍ലാല്‍ പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന അത്ഭുത ചിത്രം എന്നു വിശേഷണമുള്ള തൂവാനത്തുമ്പികളെന്ന സിനിമ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളാണിത്.

എനിക്ക് ഓർമ്മയുണ്ട്…
ആദ്യം ഞാനവൾക്ക് കത്തെഴുതുമ്പോൾ, മഴ പെയ്തിരുന്നു… !
ആദ്യം ഞങ്ങൾ കണ്ടു മുട്ടിയപ്പോഴും, മഴ പെയ്തിരുന്നൂ….!
മഴയായ് മലയാള മനസ്സിലേക്ക് പെയ്തിറങ്ങിയ പ്രണയ കാവ്യം ..

വേശ്യ എന്ന് അടച്ചാക്ഷേപിച്ചു പറയുമ്പോഴും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്, എങ്ങനെയാണ് വേശ്യകളുണ്ടാവുന്നത്? ആരാണ് അവരെ അനുഭവിക്കുന്നത്..?

പാര്‍വ്വതിയുടെ രാധ എന്തു കൊണ്ട് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു..? അങ്ങനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ മറ്റൊരു സ്ത്രീയോട് ശയിച്ചതും, ശയിക്കുന്നതും ഉള്‍ക്കൊളളാനാവുന്ന എത്ര സ്ത്രീകള്‍ ഈ കാലഘട്ടത്തിലും ഉണ്ടാകും…!?

പിഴപ്പിച്ചയാള്‍ ആ സിനിമയില്‍ ഹീറോയാണെങ്കിലും ക്ലാര ജീവിച്ചു കാണിച്ച് അവനെ തോല്‍പ്പിക്കുന്നതാണ് ആ സിനിമ.. വികാരം കൊളളുന്നതും, അവള്‍ക്കായി ദാഹിക്കുന്നതും അയാള്‍ തന്നെ.. അവളെ എങ്ങനെ നമുക്ക് ആദരിക്കാതിരിയ്ക്കാനാവും..?

അവിടെയാണ്, ഇപ്പോഴും ക്ലാര മാത്രംഎന്തു കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന ചോദ്യത്തിന്റെ പ്രസക്തി. ക്ലാരയെ വെല്ലുന്ന ഒരു കഥാപാത്രം ഉണ്ടാവാതെ പോയതും, അത്തരം വിഷയം പ്രമേയമാവുന്ന ചിത്രം ഉണ്ടാക്കാന്‍ സംവിധായകരാരും വരാതിരുന്നതും ദുരന്തമായി തന്നെ വിലയിരുത്തേണ്ടി വരും.

കാരിക്കകത്ത്‌ ഉണ്ണിമേനോൻ എന്ന തന്റെ സുഹൃത്തിന്റെ ജീവിതത്തെ ഏറെക്കുറെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

പി .പത്മരാജൻ തൻറെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു.

നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങൾ ജയകൃഷ്ണൻ (മോഹൻലാൽ) എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. ചിത്രത്തിനായി ക്ലാര എന്ന കഥാപാത്രത്തെ ഉണ്ണിമേനോന്റെ ജീവിതത്തിൽ പത്മരാജൻ കൂട്ടിച്ചേർത്തു.

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. ഈ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, മോഹൻലാലിന്റെ അഭിനയം എന്നിവ വളരെ പ്രശംസ പിടിച്ചുപറ്റി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതസംവിധാനം ചെയ്ത ഒന്നാം രാഗം പാടി, മേഘം പൂത്തുതുടങ്ങി എന്നീ പ്രശസ്തഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണൻ. മലയാളചലച്ചിത്രങ്ങളിൽ വിരളമായ ഒരു വിഷയത്തെ ഈ ചലച്ചിത്രം കൈകാര്യം ചെയ്യുന്നു.

കൊട്ടാരക്കര ഷാ
നെറ്റ് മലയാളം

NO COMMENTS