പാലക്കാട് : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായവര്‍ക്ക് മൂന്ന് മാസം കഠിനതടവിനും 5000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചു. അര്‍ധരാത്രി മദ്യപിച്ച പ്രശ്‌നമുണ്ടാക്കിയ യുവാക്കളെ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. മലമ്പുഴ സ്വദേശി സജീഷ്, വള്ളിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ല്ാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.
2015 ഓഗസ്റ്റ് അഞ്ചിനാണ് മലമ്പുഴ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ പൊന്നുകുട്ടിയെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവമുണ്ടായത്. മലമ്പുഴ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ ഗ്രേഡ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.