കാസറകോട് : ലോക്ക് ഡൗണ്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് അനുവദനീയമായ എണ്ണം വ്യക്തികള്‍ മാത്രം യാത്ര ചെയ്യുന്നു എന്നുറപ്പു വരുത്തണം. മാസ്‌ക് ഉപയോഗിക്കണം. വാഹനങ്ങളില്‍ സ്പര്‍ശിക്കേണ്ടി വരുന്ന ഭാഗങ്ങള്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.
വാഹനത്തിന്റെ ജനാലകള്‍ തുറന്നിട്ടു യാത്രചെയ്യണം. വാഹനങ്ങള്‍ കൈമാറി ഉപയോഗിക്കാതിരിക്കുക വാഹനത്തി ന്റെ സ്റ്റിയറിങ് , ഡോര്‍ ഹാന്‍ഡില്‍, കീ തുടങ്ങിയവ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. യാത്ര ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം.
വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യ് മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.