സംസ്ഥാന ആയിരം ദിനാഘോഷത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ സമാപനം . നീലേശ്വരം ബാലകൃഷണൻ മെമ്മോറിയൽ എ യു പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ ആണ് അണിനിരന്നത്. വിവിധ മ വർണങ്ങങ്ങളാൽ അലംകൃതമായ ഘോഷയാത്ര കാണാൻ റോഡിന് ഇരുവശവും കാഴ്ചക്കാരായി നിരവധിപേർ അണി നിരന്നു.
ഘോഷയാത്രയുടെ മുന്നിലായി കാരി ബാന്റ് സംഘത്തിന്റെ 26 വനിതകളുടെ താളത്തോടെയുള്ള ബാൻറടി കാണികളുടെ മനം കവർന്നു .അതിന് പിന്നിലായി കേരള സംസ്കാരത്തെ ഉയർത്തിപ്പിടിച്ച് കേരള സാരിയിൽ ആയിരത്തോളം വനിതകൾ അണിനിരന്നപ്പോൾ ഘോഷയാത്രയ്ക്ക് മാറ്റ് കൂടി .
വിവിധ വർണ്ണങ്ങളിൽ ചാലിച്ച മുത്ത് കുടകളും വിവിധ സംഗീത നൃത്ത ശിൽപങ്ങളുയുടെ മറ്റൊരു ആകർഷണീയത ആയിരുന്നു.
താളത്തിനൊത്ത് ചുവട് വച്ച് കൊണ്ട്കുടുoബശ്രീ വനിതകളുടെ ശിങ്കാരിമേളവും , പുല്ലാങ്കുഴൽ നാദവും ഘോഷയാത്രയ്ക്ക് മികവേകി പാലക്കാട് പൂക്കാവടി സംഘത്തിന്റെ വിവിധ വർണ്ണങ്ങളിൽ ചാലിച്ച പൂക്കാവടി കാണികളെ ഏറെ ആകർഷിച്ചു.
ഘോഷയാത്രയുടെ ഏറ്റവും പിന്നിലായി നീലേശ്വരം സി ഡി എസ് മെമ്പർമാർ അണിയിച്ചൊരുക്കിയ പ് പ്രളയ സമയത്തെ കേരളത്തെ അനുസ്മരിപ്പിച്ച നിശ്ചല ദൃശ്യങ്ങൾ , പൊതുജന ശ്രദ്ധ ഏറെ പിടിച്ച് പറ്റി. പ്രളയ സമയത്ത് ജവാൻമാരുടെയും മത്സ്യതൊഴിലാളികളു ടെയും രക്ഷാ പ്രവർത്തനങ്ങൾ , കുടുംബശ്രീ വനിതകളുടെ ശുചീകരണ പ്രവർത്തനം എന്നിവയായിരുന്നു നിശ്ചല ദൃശ്യത്തിൽ പ്രദർശിപ്പിച്ചത്.
നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ മൈതാനത്താണ് ഘോഷയാത്ര അവസാനിച്ചത്.
തൃക്കരിപൂർ എം എൽ എ എം രാജ ഗോപാലൻ ,നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ കെ പി ജയരാജൻ , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി , എ ഡി എം എൻ ദേവീ ദാസ് നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ വി വി ഗൗരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാൻ പി.പി മുഹമ്മദ് റാഫി , ബീഡി സി ഗാർ തൊഴിലാളി ക്ഷേമ നിധി ചെയർമാൻ കെ ബാലകൃഷ്ണൻ , പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരൻ , കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിധു ബാല , വിവിധ ജന പ്രതിനിധികൾ ,രാഷ്ട്രീയ കക്ഷി പ്രതിനിധികൾ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുത്തു