കൊച്ചി: ലോക്ക് ഡൗണ്‍ കാലമായതോടെ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമായി . എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതില്‍ ചാരായവും, വാറ്റുപകരണങ്ങളും പിടി കൂടി. അങ്കമാലിയില്‍ നിന്ന് 125 ലിറ്റര്‍ വാറ്റും പുത്തന്‍ കുരിശില്‍ നിന്ന് 50 ലിറ്ററും കോതമംഗലത്തു 62 ലിറ്റര്‍ വാറ്റും, വാറ്റു പകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വിവിധ ഇടങ്ങളിലായി വ്യാജ വാറ്റ് കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുട്യൂബില്‍ നോക്കിയാണ് ഇയാള്‍ വാറ്റ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. 62 ലിറ്റര്‍ വാറ്റുമായാണ് കോതമംഗലത്തു നിന്ന് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മലയോര മേഖലയില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ പെരുകുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.
പലയിടങ്ങളില്‍ നിന്നായി നൂറിലധികം ലിറ്റര്‍ വ്യാജ വാറ്റാണ് ഒരു ദിവസം കൊണ്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. അങ്കമാലിയില്‍ നിന്ന് മാത്രം 125 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെത്തി.
വാണിനാട് സ്വദേശി സനൂപാണ് വ്യാജ വാറ്റ് കേസില്‍ പുത്തന്‍കുരിശില്‍ നിന്ന് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് 2 വരെ റിമാന്‍ഡ് ചെയ്തു.