മലപ്പുറം: കൊച്ചി മുനന്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ സില്‍വിയ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ രാത്രിയായിരുന്നു അപകടം. ബോട്ടിലിടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. പരിക്കേറ്റവരെ അയ്യന്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്. അപകടത്തില്‍ പെട്ട ബോട്ടില്‍ 11 തൊഴിലാളികള്‍ ഉണ്ടായിരുന്നു. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.