കിളിമാനൂര്‍: തെക്കന്‍ ജില്ലകളില്‍ നിരവധി മോഷണങ്ങള്‍ നടത്തി വരുന്ന ആറ്റിങ്ങല്‍ അവനവഞ്ചേരി, കട്ടയില്‍കോണം ആര്.എസ് നിവാസില്‍ കണ്ണപ്പന് എന്ന രതീഷ് (35), വര്‍ക്കല കുരയ്ക്കണ്ണി, ഗുലാബ് മന്‍സിലില്‍ ഫാന്റം പൈലി എന്ന ഷാജി (38) വിഴിഞ്ഞം പെരിങ്ങമല കല്ലിയൂര്‍ അമ്മുക്കുട്ടി സദനത്തില്‍ അശ്വിന് (23) എന്നിവരാണ് മൂന്നംഗസംഘത്തെ പള്ളിക്കല്‍ പോലീസും റൂറല്‍ ഷാഡോ ടീമും ചേര്‍ന്ന് പിടികൂടി.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് പുറത്തുനിന്ന് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന വീടുകള്‍ കണ്ടെത്തി കുത്തിത്തുറന്ന് മോഷണമാണ് ഇവരുടെ രീതി. സംസ്ഥാനത്തുടനീളം നൂറിലധികം മോഷണക്കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ രതീഷും ഷാജിയും. പ്രതികളെക്കുറിച്ച് പൊലീസ് പറയുന്നത്:
പള്ളിക്കല്‍, മൂതല വടക്കേതോട്ടത്തില്‍ വീട്ടില്‍ അനോജിെന്റ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതും പള്ളിക്കല്‍ ആറയില്‍ ഓംകാരത്തില്‍ സോമശേഖരന്‍പിള്ളയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും ഇവരായിരുന്നു. പത്തനംതിട്ട കൂടല്‍, ഏനാത്ത് പൊലീസ് സ്റ്റേഷന് പരിധികളിലെ വാഹന മോഷണത്തിന് പിന്നിലും ഇതേ സംഘമായിരുന്നു. ഇവര്‍ മോഷ്ടിച്ച രണ്ട് പുതിയ ബൈക്കുകളും കണ്ടെടുത്തു.
തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംെവച്ചിരുന്ന മോഷണമുതലായ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് വീണ്ടെടുത്തു. റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തിയാല്‍ സമീപകാലത്ത് നടന്ന മറ്റ് മോഷണക്കേസുകളും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വര്‍ക്കല ഡിവൈ.എസ്.പി എന്‍. ബാബുക്കുട്ടെന്റ നേതൃത്വത്തില്‍ പള്ളിക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്ത്, അയിരൂര്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, പള്ളിക്കല്‍ സബ് ഇന്‍സ്പെക്ടര്‍ എസ്. ശരലാല്‍, വിജയകുമാര്‍, ഷാഡോ എസ്.ഐ ബിജു എ.എച്ച്, എ.എസ്.ഐ ബി. ദിലീപ്, ആര്. ബിജുകുമാര്‍, സി.പി.ഒ മാരായ അനൂപ്, ഷിജു, സുനില്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പള്ളിക്കല്‍, കല്ലമ്ബലം, അയിരൂര്‍, വര്‍ക്കല പൊലീസ് സ്റ്റേഷന് പരിധികളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണങ്ങള്‍ നടന്ന പരാതിയെതുടര്‍ന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെന്റ നിര്‍ദേശത്താല്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.