തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്ബതി കളുടെയും ഇവരുടെ 10 വയസുകാരന് മകന്റെയും മൃതദേഹമാണ് വാടകവീടിനുള്ളില്‍ കണ്ടെത്തിയത്.
കുളത്തൂര്‍ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (33), മകന് ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളില്‍ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ഭാര്യയെയും മകനെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സുരേഷ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.