തിരുനെല്ലി : മൂന്ന് വിഷയങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കാര്‍ഷിക പ്രതിസന്ധിയും അഴിമതിയും ചര്‍ച്ചയാകും സാമ്ബത്തിക മേഖലയുടെ തകര്‍ച്ചയും സ്വാധീനിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാവിധ അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരാണ്.
ആവശ്യക്കാര്‍ക്ക് തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതുമാണ് ദേശവിരുദ്ധത. നരേന്ദ്ര മോദിക്ക് ഇതൊന്നും മനസിലാകില്ല. നരേന്ദ്ര മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരില്‍ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.