ചരക്ക് കപ്പലിനുനേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് മരണം ; കപ്പലിൽ ഉണ്ടായിരുന്നത് ഒരു ഇന്ത്യക്കാരനടക്കം 20 ജീവനക്കാർ

21

വാഷിങ്ടൺ: ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് മരണം. നാലു പേർക്ക് പരിക്ക്. ആക്രമിക്കപ്പെട്ട കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം 20 ജീവനക്കാരും സായുധരായ രണ്ട് ഗാർഡുമാരുമാണ് ഉണ്ടായിരുന്നത്. വിയറ്റ്നാമിൽനിന്നുള്ള നാലുപേർ 15 ഫിലിപ്പൈൻസുകാർ, ശ്രീലങ്കയിൽനിന്നുള്ള നാല് ഗാർഡ്യമാർ, ഒരു നേപ്പാൾ പൗരൻ എന്നിവരാണ് ഇന്ത്യക്കാരനു പുറമെ കപ്പലിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ നാല് ജീവനക്കാരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. രണ്ട് ദിവസത്തിനിടെ ഹൂതികൾ നടത്തുന്ന സമാനമായ അഞ്ചാ മത്തെ ആക്രമണമാണിത്. കഴിഞ്ഞ നവംബറിലാണ് ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്കു നേരെ ആക്രമണം തുടങ്ങുന്നത്. ഇസ്ര യേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെയാണ് ആക്രമണം നടത്തുന്നത് എന്നാണ് സ്തുതികൾ അവകാശപ്പെടുന്നത്, തിരിച്ചടിയെ ന്നോണം ഹൂതി കേന്ദ്രങ്ങൾക്കുനേരെ അമേരിക്കയും ബ്രിട്ടനും ആക്രമണങ്ങൾ നടത്തുന്നുണ്ട്.

ബാർബഡോസിനുവേണ്ടി സർവീസ് നടത്തിവന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ടൂ കോൺഫിഡൻസ് എന്ന കപ്ലസിന് ആക്രമണത്തിൽ സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. കപ്പലുകൾക്കുനേരെ ഇവാൻ്റെ പിന്തുണയുമ ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണത്തിൽ ജീവഹാനി ആദ്യമായാണ്.

NO COMMENTS

LEAVE A REPLY