കന്യാസ്ത്രീ മഠത്തില്‍ മൂന്നംഗ സംഘത്തിന്റെ ആക്രമണം

11

എറണാകുളം : തൃക്കാക്കര കന്യാസ്ത്രീ മഠത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. മുഖം മറച്ച പ്രതികള്‍ കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച്‌ ജനലുകള്‍ അടിച്ചു തകര്‍ത്തു.

ടെറസിന് മുകളില്‍ കയറി സീലിങ്ങില്‍ കേടുപാട് വരുത്തി. സിസിടിവി കാമറകളും തകര്‍ത്തു. രണ്ട് മണിക്കൂറിലധികം സംഘം അക്രമം തുടര്‍ന്നു. തൃക്കാ ക്കര പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല.

നേരത്തേയും ഈ മഠത്തില്‍ അജ്ഞാതര്‍ അതിക്രമിച്ചു കയറിയ സംഭവമുണ്ടായിട്ടുണ്ട്. അന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് മഠത്തിന് പരാതിയുണ്ട്

NO COMMENTS

LEAVE A REPLY