തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നന്ദന്‍കോടാണ് സംഭവം.കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ഇന്നലെ രാത്രി നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരികെ അയല്‍വാസികള്‍ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയും മകളും മരിച്ച നിലയില്‍ കണ്ടെത്തി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ മനോജിന് ഉണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പറയുന്നു. ചാലയില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു മനോജ്.