കൊച്ചി : പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുട്ടി ഉൾപ്പടെ മൂന്നുപേർ ആശുപത്രിയിൽ. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചു. പറവൂർ ടൗണിലുള്ള മജ്ലിസ് ഹോട്ടലാണ് അധികൃതർ പൂട്ടിച്ചത് ചൊവ്വാഴ്ചയാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു മൂന്നുപേരും മീസിൽനിന്ന് കുഴിമന്തി കഴിച്ചത്. പിന്നാലെ ചിലൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായതായാണ് വ്യക്തമാക്കുന്നത്. 21, 22 വയസ്സുള്ള രണ്ട് പേർക്കും 11 വയസ്സുള്ള ഒരു കുട്ടിയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. നിലവിൽ ഇവർ പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.