പാറ്റ്ന: ബിഹാറില്‍ ബനിയപ്പൂരില് വെള്ളിയാഴ്ച രാവിലെയാണ് പശുമോഷണം ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സമീപ ഗ്രാമത്തില്‍ നിന്ന് എത്തിയ മൂവരും ചേര്‍ന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ഇവരെ മര്‍ദിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ മൂവരെയും പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ത്രിപുരയിലും സമാന സംഭവം അരങ്ങേറിയിരുന്നു.