മധ്യവര്‍ഗം, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരാണ് രാഹുല്‍ ഗാന്ധി തരം തിരിച്ചിരിക്കുന്ന വിഭാഗങ്ങള്‍. ഇവര്‍ മൂന്നും മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം തകര്‍ന്ന് പോയവരാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 85 ശതമാനവും ഇവരാണ്. മധ്യവര്‍ഗം തൊഴില്‍ക്ഷാമമാണ് നേരിടുന്നത്. കര്‍ഷകര്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കാത്തതാണ് പ്രതിസന്ധിയായി കാണുന്നത്. തൊഴിലാളികള്‍ എന്ന് പറയുന്നത് മുമ്ബ് തൊഴില്‍ ചെയ്തിരുന്നവരാണ്. പക്ഷേ ഇപ്പോള്‍ അത് നഷ്ടമായവരാണ്. ഇവര്‍ക്കെല്ലാം കൂടിയുള്ള ഒരു പാക്കേജാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്ലാന്‍. കര്‍ഷകര്‍ക്ക് കൂടുതല്‍ തുക കിട്ടുന്ന, ഇടനിലക്കാരില്ലാത്ത ഒരു സമ്ബ്രദായം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കും. ഇതാണ് വാഗ്ദാനം നല്‍കുക.