കൊല്ലം: തമിഴ്നാട് സ്വദേശി സഹായരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കാണാതായത് മൂന്ന് മത്സ്യത്തൊഴിലാളികൾ ആണ്. ഞായറാഴ്ച രാവിലെ അഞ്ചുതെങ്ങ് തീരത്താണ് മൃതദേഹം അടിഞ്ഞത്.
കാണാതായ തമിഴ്നാട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്കോ, ലൂര്‍ഥ് രാജ് എന്നിവര്‍ക്കായി കോസ്റ്റ്ഗാര്‍ഡും നാവികസേനയും തെരച്ചില്‍ നടത്തുകയാണ്.വെള്ളിയാഴ്ച രാവിലെ നീണ്ടകര തുറമുഖത്തുനിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കടലില്‍ ഇവരുടെ വള്ളം മറിഞ്ഞത്.