തൃശ്ശൂർ: വലിയ ജനപങ്കാളിത്തത്തോടെ തൃശൂർ പൂരത്തിന് കൊടിയേറി. ഇനി അഞ്ചാം നാൾ പൂരം, സ്വർണത്തലേക്കെട്ടുമായി തിളങ്ങിയ പാറമേക്കാവ് പദ്മനാഭന്റെ പുറത്തേറി എഴുന്നള്ളിയ ഭഗവതിക്കു മുന്നിൽ കൊട്ടിക്കയറിയ പാണ്ടിമേളത്തിന്റെ അകമ്പടി യിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. തുടർന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാൽ പന്തലിലും കൊടികൾ ഉയർന്നു. അഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിയ ഭഗവതി വടക്കുന്നാഥക്ഷേത്ര ത്തിലെ കൊക്കരണിയിൽ ആറാട്ടും കൈക്കൊണ്ടു.
ദേശത്തെ ആരവങ്ങളൊരുമിച്ചു പ്രതീതിയിലായിരുന്നു പത്തര കഴിഞ്ഞപ്പോൾ തിരുവമ്പാടിയുടെ കൊടിയേറ്റം. മൂന്നുമണിക്ക് നടന്ന പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയതോടെ നായ്ക്കനാൽ നടുവിലാൽ പന്തലുകളിൽ പൂരക്കൊടികൾ ഉയർന്നു. പാറമേക്കാവ്, തിരുവ മ്പാടി ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലുമാണ് ബുധനാഴ്ച കൊടിയേറിയത്