തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചന ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും

6

തിരുവനന്തപുരം : തൃശൂർപുരം കലക്കലുമായി ബന്ധപ്പെട്ട് എം ആർ അജിത്കുമാറിന് ഉണ്ടായ വീഴ്‌ചകൾ ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. അന്വേഷിണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചു.

പുരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ അജിത്കുമാർ നൽകിയ റിപ്പോർട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയതി നു പിന്നാലെയാണ് തുടരന്വേഷണത്തിനു തീരുമാനമായത്. വിഷയത്തിൽ ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്.

ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ കീഴിലാണു സംഘം പ്രവർത്തിക്കുക. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്‌പി സാബു മാത്യു, കൊച്ചി എസിപി പി.രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്‌പി ബിജു വി നായർ, ഇൻ സ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ. ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

NO COMMENTS

LEAVE A REPLY