തൃശൂര്‍: മേയ് മാസം രണ്ടിന് നടക്കാനിരിക്കുന്ന തൃശൂര്‍ പൂരം കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തല ത്തില്‍ ചടങ്ങുകളില്‍ മാത്രം ഒതുങ്ങിയേക്കും . ലോക്ക്ഡൗണ്‍ നീട്ടിയാല്‍ നടത്താമെന്ന ആത്മവിശ്വാസ ത്തിലായിരുന്നു ഭാരവാഹികള്‍. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ യോഗം ചേരും.ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പൂരം ഇത്തവണ സാധാരണ ഗതിയില്‍ നടത്തുകയാണെങ്കില്‍ അത് കൊറോണ പ്രതിരോധ പ്രവത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.
നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തുക യെന്നത് സാധ്യമായ കാര്യമല്ലെന്നും ഇത്തവണത്തെ പൂരം ചെറിയ ചടങ്ങുകളില്‍ ഒതുങ്ങുമെന്നും തിരുവമ്ബാടി ദേവസ്വം പ്രസിഡണ്ട് പി ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ആറാട്ടുപുഴ പൂരം വളരെ ലളിതമായാണ് നടത്തിയത്. വേണമെങ്കില്‍ അതേ രീതി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെല്ലാം നേരത്തെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രോത്സവങ്ങളെല്ലാം തന്നെ ചടങ്ങുകള്‍ മാത്രമായി നടത്താനിയിരുന്നു തീരുമാനം. ശബരിമല ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ചടങ്ങുകള്‍ മാത്രമായാണ് നടത്താനായിരുന്നു തീരുമാനം.ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൈയ്യുറയും മാസ്‌കും നല്‍കുമെന്നും ഇത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഭക്തര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഇന്നലെ 9 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 259 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 140470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തി ലുള്ളത്. 749 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടൂകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ഇന്നലെ പുതുതായി 169 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പൂരം നടത്തിപ്പിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുന്നത്.