കേരളത്തില്‍ ജൂലൈ 6 വരെ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.

55

തിരുവനന്തപുരം: കേരളത്തില്‍ ജൂലൈ 6 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 2, 3, 4 തീയതികളില്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

കോഴിക്കോട് ,വയനാട് ,തൃശൂര്‍, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ജൂലൈ 4 വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

NO COMMENTS