തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ല. അവശ്യസര്‍വീസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.നേരത്തെ, സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാന്‍ പോകുന്നുവെന്ന് വാര്‍ത്ത പരന്നത് ഏറെ ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ ജില്ലകള്‍ അടച്ചിടില്ലെന്നും അത് സംബന്ധിച്ച കൂടുതല്‍ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഉന്നത യോഗത്തിനു ശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.