ഹെലികോപ്‍ടര്‍ അഴിമതി; ത്യാഗിയുടെ കസ്റ്റഡി നീട്ടി

200

ന്യൂ‍ഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിയെ പ്രത്യേക കോടതി മൂന്ന് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്‍ച കൂടി എസ് പി ത്യാഗിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ത്യാഗിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നായിരുന്നു സിബിഐയുടെ ആവശ്യം. അതേസമയം തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ത്യാഗി ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരെയും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും സിബിഐ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY