പത്തനാപുരം: മാസങ്ങളായി പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ പാടം കടുവാമൂല, ഇരുട്ടുതറ, ഇരുട്ടീറ, കൈതക്കെട്ട് പ്രദേശങ്ങളില്‍ നാട്ടുകാരെ വിറപ്പിച്ച പുലി ഒടുവില്‍ കെണിയില്‍ വീണു. പാടം ഇരുട്ടുത്തറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂടിനുള്ളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പുലി കുടുങ്ങിയത്. ഏഴ് വയസു പ്രായം തോന്നിക്കുന്ന പുലിയാണ് കെണിയിലായത്. രണ്ട് വീടുകളിലെ വളര്‍ത്തുനായ്ക്കളെ പുലി കൊന്നിരുന്നു. കഴിഞ്ഞ ദിവസം നാല് പുലികളെ പ്രദേശവാസികളില്‍ ചിലര്‍കണ്ടിരുന്നു. ഒരാഴ്ചയ്ക്കിടെ പല ഭാഗങ്ങളിലായി നിരവധി പേരാണ് രാത്രിയും പകലും പുലിയെ കണ്ടത്