ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്‌ട്രോണിക്സ് ആന്‍ഡ് എെ.ടി മന്ത്രാലയമാണ് കമ്ബനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേസ് വരുന്ന ഏപ്രില്‍ 22ന് തുടര്‍ന്ന് പരിഗണിക്കും.
ഇലക്‌ട്രോണിക്സ് ആന്‍ഡ് എെ.ടി മന്ത്രാലയത്തിന്‍റെ ഉത്തരവ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സഹായിക്കും. എന്നാല്‍ ആപ്പ് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണ്‍ വഴി ആപ്പ് തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും
മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് ഏപ്രില്‍ 3നാണ് ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതിനെയും മാധ്യമ കമ്ബനികളെ വിലക്കിയിട്ടുണ്ട്. അഭിഭാഷകന്‍ അഭിഷേക് മനു സിഗ്വി ബൈറ്റ്ഡാന്‍സിന് വേണ്ടി സ്റ്റേ പിന്‍വലിക്കണനെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.