സാങ്കേതിക കാരണങ്ങളാൽ മസ്റ്ററിംഗ് ഫെയിൽ നോട്ടിഫിക്കേഷൻ ലഭിക്കാത്തതു കാരണം ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡു ചെയ്യാൻ സാധിക്കാത്തവരും/ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെങ്കിലും മറ്റുകാരണങ്ങളാൽ ഇതുവരെ മസ്റ്ററിംഗ് പൂർത്തീ കരിച്ചിട്ടി ല്ലാത്തവരുമായ കിടപ്പു രോഗികളായവർക്ക് സേവനയിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കി പെൻഷൻ പുനസ്ഥാപിക്കുന്നതിന് ജൂലൈ 1 മുതൽ 11 വരെ സമയം അനുവദിച്ചു.
ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടതിനാൽ പ്രാദേശിക സർക്കാരുകളിൽ സമർപ്പിച്ചിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റുകൾ സമയ പരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ളവർക്കു മത്രമാണ് അനുമതി.