ന്യൂഡല്‍ഹി: അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തെ പാക്കിസ്ഥാന്‍ എന്ന് പരാമര്‍ശിച്ച ടൈംസ് നൗ ചാനല്‍ മാപ്പുപറഞ്ഞു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ചാനല്‍ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. ബീഫ് വിഷയവുമായി ബന്ധപ്പെട്ട് കേരളം പാക്കിസ്ഥാന് സമാനമായ സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനമെന്നായിരുന്നു കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനലിന്റെ പരാമര്‍ശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സാമുഹിക മാധ്യമങ്ങളില്‍ അരങ്ങേറിയത്. പാക്കിസ്ഥാന്‍ എന്നെഴുതേണ്ടിടത്ത് ടൈപ്പ് ചെയ്തപ്പോള്‍ കേരള എന്നെഴുതിപ്പോയതാണെന്നും പരാമര്‍ശം വേദനിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നുവെന്നും ചാനലിന്റെ മാപ്പ് അപേക്ഷയില്‍ പറയുന്നു