കോട്ടയം: മദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയെ മറികടക്കാനുള്ള ശ്രമമാണിതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ ഇനി തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ലന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇന്ന് പുറപ്പെടുവിച്ചിരുന്നു. മദ്യശാലകള്‍ ആരംഭിക്കാന്‍ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെച്ചു. പഞ്ചായത്തീരാജ് നിയമത്തിലെ 232, 437 വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. എല്‍ഡിഎഫിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഓര്‍ഡിനന്‍സ്.