നവകേരള സദസ്സിന്റെ ലക്ഷ്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് കായിക വഖഫ് ബോര്‍ഡ് വകുപ്പു മന്ത്രി വി.അബ്ദു റഹിമാന്‍. നവകേരള നിര്‍മ്മിതിക്ക് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നൂതന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒന്നിച്ച് പോരാ ടാന്‍ തയ്യാറാണെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു. സപ്തഭാഷകളുടെ സംഗമഭൂമിയായ കാസര്‍ഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ്സ് ജനങ്ങളുമായി സംവദിച്ച് നവകേരള സൃഷ്ടിക്കുള്ള പദ്ധതികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കേട്ടാണ് തിരുവനന്തപുരം ജില്ലയിലെ ത്തിയത്.
കേരളത്തെ ലോകത്തിനു മുന്നില്‍ മാതൃകയാക്കി മാറ്റിയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട മണ്ണാണ് ശിവഗിരി. ശ്രീനാരായണ ഗുരുദേവന്‍ കൊളുത്തിയ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചാണ് 1957 മുതലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നയങ്ങള്‍ രൂപപ്പെടു ത്തിയത്. ഇതിലൂടെ, ജാതിമത ബോധത്തിന്റെ ഭ്രാന്താലയമായിരുന്ന നമ്മുടെ നാടിനെ നവകേരളമാക്കിയതില്‍ നമുക്കെല്ലാം അഭി മാനിക്കാമെന്നും മന്ത്രി പറഞ്ഞു.