ഒത്തുപിടിച്ചു, കൃഷിയിറക്കാന്‍..

102

കാസറകോട് : പഞ്ചായത്തിനകത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 30 സെന്റില്‍ കുറയാതെ കൃഷി ഇറക്കണമെന്ന നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തിനകത്തെ സഹകരണ സംഘങ്ങളെ ഉപയോഗപ്പെടുത്തിയും കൃഷി മെച്ചപ്പെടുത്തി. 2019 ല്‍ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് രണ്ട് ഏക്കറില്‍ നെല്‍കൃഷിയും ബേഡകം വനിതാ സംഘം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 10 ഏക്കറില്‍ നെല്‍കൃഷിയും നടത്തി.

കുണ്ടംകുഴി വനിതാ സംഘം 2.5 ഏക്കറില്‍ ജൈവപച്ചക്കറി കൃഷിചെയ്തു. യുവജന പങ്കാളിത്തത്തോട് കണ്ടം കൊത്തല്‍, നാട്ടി, കൊയ്ത്ത് എന്നിവയും പഞ്ചായത്ത് സംഘടിപ്പിച്ചു.സ്‌കൂളുകളില്‍ പി ടി എ യുടെയും കുട്ടികളുടെയും സഹകരണത്തോടെ ജൈവപച്ചക്കറികളും ഉണ്ടാക്കി. ഇക്കോഷോപ്പ്,വി എഫ് പി സി കെ ചന്ത, ആഴ്ച ചന്ത, എ-ഗ്രേഡ് ക്ലസ്റ്റര്‍ വിപണി എന്നിങ്ങനെ വിപണി സംവിധാനങ്ങളും കൊണ്ടുവന്നു.

സ്വയം പര്യാപ്തത മുന്നില്‍കണ്ട് പഞ്ചായത്തിന്റെ തന്നെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും വിപണിയിലിറക്കി. ബേഡകം റൈസ്, ബേഡകം ജൈവ പച്ചക്കറി,ബേഡകം കുട, ബേഡകം ഫുഡ്സ് എന്നീ ബ്രാന്റുകളില്‍ ഉത്പന്നങ്ങള്‍ പഞ്ചായത്തില്‍ ലഭിക്കും.

NO COMMENTS