തിരുവനന്തപുരം : മുഖ്യമന്ത്രി രാജിവയ്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ യു ഡിഎഫ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 24 ന് എം എല്‍ എമാര്‍ എം പിമാര്‍, ഡി സി സി പ്രസി ന്റമാര് യു ഡി എ്ഫ് ജില്ലാ ചെയര്മാന്മാര് എന്നിവര്‍ മൂന്ന് കേന്ദ്രങ്ങളിലായി സത്യാഗ്രഹം നടത്തും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ സെക്രട്ടറിയേറ്റിന് മുന്നിലായി രിക്കും സത്യാഗ്രഹം നടത്തുക. കെ പി സി സി പ്രസിന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
കോട്ടയം ഇടുക്കി തൃശൂര്‍ എറണാകുളം എന്നീ ജില്ലകളിലേത് എറണാകുളത്ത് വച്ചായിരിക്കും. പി ജെ ജോസഫ് ഉദ്ഘാടും ചെയ്യും..പാലക്കാട് കോഴിക്കോട് മലപ്പുറം ജില്ലയിലെ ജനപ്രതിനിധികള്‍ കോഴിക്കോട് ധര്‍ണ നടത്തും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ജനാബ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വയനാട് കാസര്‍കോട് ജില്ലയിലെ പരിപാടി കണ്ണൂര്‍ കളക്റ്ററേറ്റിന് മുന്നില്‍ എഐസി സി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രിയുട രാജി ആവശ്യപ്പെട്ടുകൊണ്ടുളള വെര്‍ച്ച്വല്‍ റാലി സംഘടിപ്പിക്കും.ആരോഗ്യ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കും. അത് കൊണ്ടാണ് എം എല്‍ എ മാരും എം പിമാരും മാത്രം മതിയെന്നും വര്‍ച്ച്വല്‍ റാലി മതിയെന്നും തിരുമാനിച്ചത്.