ഇന്ന്- ഏപ്രിൽ 23 – ലോകപുസ്തക – പകർപ്പവകാശദിനം; വിശ്വ സാഹിത്യത്തിലെ എഴുത്തുകാരായ ഷേക്സ്പിയർ – മിഗ്വെൽ ഡി സെർവാന്റെസ് എന്നിവരുടെ ചരമദിനം .

514

തിരുവനന്തപുരം : വിശ്വ സാഹിത്യത്തിലെ അതികായരായ മിഗ്വെൽ ഡി സെർവാന്റെസ്,ഷേക്സ്പിയർ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നത്. ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിലാണ് തീരുമാനിച്ചത്.

വില്യം ഷേക്സ്പിയർ – ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുക്കാരൻ – ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിസാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് വില്യം ഷേക്സ്പിയർ. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുൾപ്പെടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തിൽ കടന്നു കൂടിയിട്ടുണ്ട്. കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങൾ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു.

ക്ഷേസ്പിയറിന്റെ പലകൃതികളും ജീവിതകാലത്ത് തന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623-ൽ ഷേക്സ്പിയറുടെ രണ്ട് മുൻ‌കാല നാടകസഹപ്രവർത്തകർ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിൽ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.ഷേക്പിയറുടെ ജീവിതകാലത്തുതന്നെ അദ്ദേഹം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. റൊമാന്റിക്കുകൾ ഇദ്ദേഹത്തെ ഒരു അത്ഭുതപ്രതിഭയായിക്കണക്കാക്കിയിരുന്നു. വിക്റ്റോറിയൻസ് ആകട്ടെ ഷേക്പിയറെ ഒരു താരാരാധനയോടെ നോക്കിക്കണ്ടു. പരിഹാസപൂ‌ർ‌വം ബർണാഡ് ഷാ അതിനെ ‘ബാർഡൊലേറ്ററി’ എന്ന് വിളിക്കുകയും ചെയ്തു.

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. 1616 ഏപ്രിൽ 23 നാണ് അദ്ദേഹം മരണപെട്ടത്

ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്ര – രസികന്മാരുടെ രാജകുമാരൻ .സ്പാനിഷ് ഭാഷയിന്മേൽ ഇദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. സെർവാന്റസിന്റെ ഭാഷ (ല ലെൻഗ്വ ഡെ സെർവാന്റെസ്) എന്നും സ്പാനിഷ് ഭാഷ അറിയപ്പെടുന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വെളിവാക്കുന്നു. രസികന്മാരുടെ രാജകുമാരൻ (എൽ പ്രിൻസിപ്പെ ഡെ ലോസ് ഇൻജെനിയോസ്) എന്ന് അദ്ദേഹം അറിയപ്പെടുന്നുണ്ട്.

ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്ര ഒരു സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു. സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. സ്പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ എന്ന കൃതിയാണ്.പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു. എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ സാങ്കൽപ്പികകഥകളിൽ ഒന്നായി ഇത് കരുതപ്പെടുന്നു. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻ‌ജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.

സ്പെയിനിലെ എഴുത്തുകാരനായിരുന്നു മിഗ്വെൽ ദെ സെർവന്റ്സ് . അദ്ദേഹത്തിന്റെ ചരമദിനമായ 1923 ഏപ്രിൽ 23-നു സ്പെയിലെ അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.

സനുജ സതീഷ്

NO COMMENTS