തെന്നിന്ത്യൻ ചലച്ചിത്ര – നൃത്ത – സംവിധായകനും – നടനുമായ – പ്രഭു ദേവ സുന്ദരം എന്നറിയപ്പെടുന്ന പ്രഭു ദേവയുടെ ജന്മ ദിനം .

571

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ നടനും, ചലച്ചിത്രസംവിധായകനും, നൃത്ത സംവിധായകനുമാണ് പ്രഭു ദേവ എന്നറിയപ്പെടുന്ന പ്രഭു ദേവ സുന്ദരം.ഏപ്രിൽ 3, 1973 ൽ മൈസൂരിലാണ് പ്രഭു ദേവ ജനിച്ചത്.തന്റെ തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നാണ് പ്രഭു അറിയപ്പെടുന്നത്. ഒരു ചലച്ചിത്രനൃത്ത സംവിധായകനായ പിതാവ് സുന്ദരത്തിൽ നിന്നാണ് നൃത്തത്തിനോടുള്ള പ്രചോദനം പ്രഭുവിന് ലഭിച്ചത്. തന്റെ ജീവിത ലക്ഷ്യം ഒരു നർത്തകനാവുക എന്നായിരുന്നു . ചെറുപ്പത്തിലേ ഭരതനാട്യം, വെസ്റ്റേൺ നർത്തന രീതി എന്നിവ അഭ്യസിച്ചു. തന്റെ സഹോദരന്മാരായ രാജു സുന്ദരം , നാഗേന്ദ്ര പ്രസാദ് എന്നിവരും തമിഴിലെ നൃത്ത സംവിധായകരായിരുന്നു.ആദ്യകാലത്ത് നൃത്ത സംവിധാനവും പിന്നീട് അഭിനയത്തിലേക്ക് പ്രഭു തിരിയുകയായിരുന്നു. ഒരു നൃത്ത സംവിധായകനായി ആദ്യ ചിത്രം വെട്രി വിഴ എന്ന ചിത്രമാണ്. ഏകദേശം 100 ലധികം ചിത്രങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. ഷങ്കർ സംവിധാനം ചെയ്ത കാതലൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായി അഭിനയിച്ചത്. ഇതിൽ നഗ്മ ആയിരുന്നു നായിക. പിന്നീട് തന്റെ നൃത്തത്തിന്റെ ബലത്തിൽ തന്നെ ഒരു പാട് തമിഴ് , തെലുങ്ക്, കന്നട ചിത്രങ്ങളിൽ അഭിനയിച്ചു.2007 ഓഗസ്റ്റിൽ, പ്രഭുദേവ നായകനായ പെണ്ണിൻ മനത്തൈ തൊട്ടു എന്ന തമിഴ് ചിത്രത്തിലെ “കല്ലൂരി വാനിൽ” എന്ന പാട്ട് മൈക്ക് സട്ടൺ എന്നൊരാൾ (യൂട്യൂബിലെ ബഫലാക്സ് എന്ന ഉപഭോക്താവ്) യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു. തമിഴ് വരികളുമായി ശബ്ദസാമ്യമുള്ള ഇംഗ്ലീഷ് വാക്കുകൾ കൂട്ടിച്ചേർത്ത് നിർമിച്ച ഇംഗ്ലീഷ് വരികളും വീഡിയോക്കൊപ്പം ചേർത്തിരുന്നു.”കല്ലൂരി വാനിൽ കയന്ദ നിലാവോ?” എന്ന വരി ഇഗ്ലീഷിൽ “മൈ ലൂണി ബൺ ഇസ് ഫൈൻ ബെന്നി ലാവ” എന്നാണ് സട്ടൺ നൽകിയത്. യൂട്യൂബ് ഉപഭോക്താക്കൾ പ്രഭു ദേവയെ ബെന്നി ലാവ എന്ന് വിശേഷിപ്പിക്കാൻ ഇത് കാരണമായി. ഈ വീഡിയോ ഇന്റർനെറ്റിൽ വളരെ പെട്ടെന്നു തന്നെ പടർന്നു.2009 ജനുവരി വരെ ഈ വീഡീയോ 10,202,647 കാണപ്പെട്ടിട്ടുണ്ട്. ഇതിനു സമാനമായ പല വീഡിയോകളും ഇതിനുശേഷം യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. ചിലർ ഇതിനെ ഒരു “നല്ല തമാശ”യായി കണ്ടപ്പോൾ അവരുടെ സംസ്കാരത്തെ പരിഹസിക്കുന്നതാണിതെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.മികച്ച നൃത്ത സംവിധായകൻ – ദേശീയപുരസ്കാരം -മിൻസാര കനവ്, ലക്ഷ്യ എന്നീ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.ഡാൻസ് മേഖലകളെ വളരെയധികം തന്മയത്തോടെ അഭിനയിച്ച യുവപ്രതിഭയായ ഇദ്ദേഹത്തെ തേടിയെത്തിയത് 2 നാഷണൽ ഫിലിം അവാർഡ് കൂടാതെ 2019 പത്മശ്രീ അവാർഡ് കിട്ടുകയുണ്ടായി.

ആനി ശദ്രക്ക്

NO COMMENTS